Back To Top

March 26, 2025

പിറവത്ത്‌ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.        

 

പിറവം : നഗരസഭയുടെ വികസന മുരടിപ്പിനെതിരെയും,ആശാവർക്കർമാരോടും അങ്കണവാടി ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ലൈഫ് ഭവന പദ്ധതിക്കായ് സ്വകാര്യ വ്യക്തി സൗജന്യമായ് നൽകിയ ഭൂമിയിൽ നാല് വർഷം പിന്നിട്ടിട്ടും നിലവിൽ തറക്കല്ല് ഇടുവാൻ പോലും ഈ ഭരണസമിതിക്ക് കഴിഞ്ഞട്ടില്ല . തൊഴിലാളി പ്രേമം നടിക്കുന്ന സിപിഎം നേതൃത്വം നൽകുന്ന പിറവം നഗരസഭ ഭരണസമിതി ആശ വർക്കർമാർ അവഗണിക്കുകയ്യാണെന്നു കോൺഗ്രസ്സ് കുറ്റപ്പെടുത്തി . മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, ഷാജു ഇലഞ്ഞിമറ്റം,ജോർജ് അലക്സ്, ഏലിയാസ് ഈനാകുളം, തമ്പി പുതുവാക്കുന്നേൽ, ജെയ്സൺ പുളിക്കൽ,കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, സന്തോഷ്‌ വാഴപ്പിള്ളിൽ, വത്സല വർഗീസ്, ജിൻസി രാജു, മോളി ബെന്നി, അന്നമ്മ ഡോമി,ജോജിമോൻ ചാരുപ്ലാവിൽ,രമ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : പിറവത്ത്‌ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി. സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

 

 

 

Prev Post

സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം.

Next Post

പിറവം ആചാര്യക്കാവിൽ മീനഭരണി മഹോത്സവം

post-bars