ഒരു വിശുദ്ധ ജീവിതത്തിനുള്ള സമർപ്പണമാണ് ക്രൈസ്‌തവ ചൈതന്യം. യു.റ്റി. ജോർജ് .
കോലഞ്ചേരി : ക്രൈസ്‌തവ മൂല്യങ്ങളെക്കുറിച്ചും, സഭകളെകുറിച്ചും മുഴങ്ങി കേൾക്കുന്ന കാലമാണിത്. യേശുക്രിസ്‌തു കാൽവറി യാഗത്താൽ നേടിത്തന്ന സമാധാനത്തിൻറെയും നിത്യജീവൻറെയും മാർഗം ഇന്ന് ക്രൈസ്തവർക്ക് പോലും മറഞ്ഞിരിക്കുകയാണ്. യേശുക്രിസ്തു തരുന്ന നിത്യജീവനും എല്ലാ സൗഭാഗ്യങ്ങളും പുതുവർഷത്തിൽ എല്ലാവർക്കും ലഭിക്കട്ടെ എന്ന് യു റ്റി. ജോർജ് പറഞ്ഞു.കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽടോപ്പിൽ ആരംഭിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ 48-ാമത് രാജ്യാന്തര സുവിശേ ഷമഹായോഗത്തിന്റെ സമാപന ദിവസം സുവിശേഷസന്ദേശം നൽകുക യായിരുന്നു അദ്ദേഹം.രാവിലെ 9.30 ന് അമൃതധാരയുടെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 2.00 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസ്സും സന്ധ്യയ്ക്ക് 5.00 ന് അമൃതധാരയുടെ ഗാനശുശ്രൂഷയും തുടർന്ന് ഡോ. ജോസഫ് മംഗലാപുരം, ജോസഫ് ജോൺ, പ്രൊഫ. .സി. എം. മാത്യു തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.രാജ്യാന്തര സുവിശേഷമഹായോഗത്തിൻ്റെ വർഷാവസാനപ്രാർത്ഥനയിലും പുതുവത്സരസമർപ്പണത്തിനും വിവിധ സഭകളിലുള്ള ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.