നിയന്ത്രണം വിട്ട് കാര്‍ മതിലില്‍ ഇടിച്ച് അപകടം
കൂത്താട്ടുകുളം: നിയന്ത്രണം വിട്ട് കാര്‍ മതിലില്‍ ഇടിച്ച് അപകടം. കാര്‍ യാത്രക്കാരൻ രക്ഷപ്പെട്ടു. മാരുതി കവലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടം.തൃശൂരില്‍ നിന്ന് രാമപുരത്തിന് പോയ രാമപുരം സ്വദേശി രഞ്ചിത് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ കാറിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. വാഹനത്തിന്റെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ രഞ്ജിത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനം ഇടിച്ചു കയറിയ ഭാഗത്തെ പുരയിടത്തിന്റെ മതിലും തകര്‍ന്നു.