മണ്ണത്തൂരിലെ പുരിയിടത്തിലെത്തിയ അറ്റ്ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി
തിരുമാറാടി : മണ്ണത്തൂരിലെ പുരിയിടത്തിലെത്തിയ അറ്റ്ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ ഇനങ്ങളിൽ ഒന്നാണ് അറ്റ്ലസ് നിശാശലഭം. മണ്ണത്തൂർ സൗത്ത് വടക്കേക്കര മോഹൻദാസിന്റെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് ചിത്രശലഭത്തെ കാണപ്പെട്ടത്. അസഹനീയുമായി ചൂടിൽ പറക്കാൻ കഴിയാത്ത നിലയിൽ കണ്ടെത്തിയ ചിത്രശലഭത്തെ മോഹൻദാസിന്റെ അയൽവാസിയും മേരിഗിരി സ്കൂളിലെ അധ്യാപകരമായ വാത്യാപ്പിള്ളിൽ ജിജു രാജു സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ചിത്രശലഭത്തിന് സുരക്ഷിതമായി ഇരിക്കാനുള്ള ആവാസ വ്യവസ്ഥ ഒരുക്കി നൽകുകയും ചെയ്തു. ഇതിനിടെ ചിത്രശലഭത്തിന്റെ ചിത്രം പകർത്തുകയും ഗൂഗിൾ ലെൻസിലൂടെ ചിത്രശലഭത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് ജിജു സോഷ്യൽ മീഡിയ വഴി വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും 25 cm വലുപ്പമുള്ള ചിത്രശലഭത്തെ കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തിയത്.
ഫോട്ടോ : അറ്റ്ലസ് നിശാ ശലഭം.