പിറവത്ത് അമൃത് മിത്ര പദ്ധതി ആരംഭിച്ചു.
പിറവം : പിറവം നഗരസഭയിൽ അമൃത് മിത്ര പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ നഗര ഉപജീവന ദൗത്യവും അമൃത് മിഷനുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയായ അമൃത് മിത്ര പദ്ധതിയിലൂടെ നഗരസഭയിലെ വിവിധ പാർക്കുകൾ, കുളങ്ങൾ എന്നിവയുടെ പരിപാലനം, ജല ഗുണനിലവാര പരിശോധന, വാട്ടർ മീറ്റർ റീഡിങ്ങ്, വസ്തു നികുതി പിരിക്കൽ എന്നിവ സാധ്യമാകുന്നു.46 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.കുടുംബശ്രീ വഴി നിയമിക്കുന്ന വനിതകളാണ് ഈ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത്. തുടർന്ന് പദ്ധതി പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ വനിതകൾക്ക് പരിശീലനവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന പ്രതിനിധികളായ അഡ്വ. ബിമൽ ചന്ദ്രൻ,വത്സല വർഗ്ഗീസ്, ഏലിയാമ്മ ഫിലിപ്പ്, ഗിരീഷ് കുമാർ പി, നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ വി. സൂസൻ എബ്രഹാം, കണ്ണൻ.എസ്, എ, നമിത.കെ.എസ് എന്നിവർ പങ്കെടുത്തു.
ചിത്രം : പിറവം നഗരസഭയിൽ അമൃത് മിത്ര പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.