ടൗൺ കത്തോലിക്ക പള്ളിയിൽ മോഷണത്തിനിടെ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു
കൂത്താട്ടുകുളം : ടൗൺ കത്തോലിക്ക പള്ളിയിൽ മോഷണത്തിനിടെ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൂത്താട്ടുകുളം അംബേദ്കർ കോളനിയിൽ തറവട്ടത്തിൽ എമിൽ ടി ബിജു (23) ആണ് റിമാൻഡിൽ ആയത്. തിങ്കളാഴ്ച വൈകുന്നേരം 4 30 ആണ് സംഭവം. കൂത്താട്ടുകുളം ടൗൺ കത്തോലിക്ക പള്ളിയിലെ ഭണ്ഡാരം
തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുകയായിരുന്നു. പള്ളിക്ക് അകത്തു കയറിയ മോഷ്ടാവ് മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ച് ഭണ്ഡാരം തകർക്കുന്നതിനിടെ പള്ളി ശുശ്രൂഷകന്റെ ശ്രദ്ധയിൽ പെടുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
പോലീസിറ്റിയെങ്കിലും പ്രതി പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൂത്താട്ടുകുളം സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എസ്ഐ – പി. എൻ. പ്രതാപ്, രാജേഷ് തങ്കപ്പൻ എന്നിവരെ പരിക്കുകളോടെ കൂത്താട്ടുകുളം ഗവൺമെന്റ് പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ലഹരി വസ്തുക്കൾക്ക് അടിമയായ ഇയാൾ ഇതിനുമുൻപും പോലീസ് പിടിയിൽ ആയിട്ടുണ്ട്. മോഷണശ്രമത്തിനിടെ പള്ളിയിലെ മൈക്ക് സ്റ്റാൻഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
മോഷണ ശ്രമത്തിനു ഡ്യൂട്ടിയിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും പ്രതി മോഷണം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ഫോട്ടോ :