കക്കാട്ടിൽ നീന്തൽ പരിശീലനം ആരംഭിക്കും.
പിറവം : പിറവം അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന വേനലവധിക്കാല നീന്തൽ പരിശീലനം തിങ്കളാഴ്ച രാവിലെ 8 മണി മുതൽ കക്കാട്ടിലെ സ്വിമ്മിങ് പൂളിൽ ആരംഭിക്കും. നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം നിർവഹിക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുംപരിശീലനം നൽകും. പരിചയ സമ്പന്നരായ വനിതാ കോച്ചുകൾ പരിശീലനത്തിന് നേതൃത്വം നൽകും.