നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു.
പിറവം : ഇലഞ്ഞിസെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ നീന്തൽകുളത്തിൽ നീന്തൽ പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിശീലന പരിപാടികളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ ഡോജിൻ ജോൺ, ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, മാത്യു പീറ്റർ , ജോജു ജോസഫ്, സോനാ സുധീഷ് , ബിന്ദു കെ. കെ എന്നിവർ നേതൃത്വം നല്കി.കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ ചെറിയ പൂളിലെ പരിശീലനത്തിന് ശേഷമാണ് വലിയ പൂളിൽ കുട്ടികൾ ഇറങ്ങുന്നത്. പ്രത്യേക ട്രെയിനിംഗ് നേടിയ നീന്തൽ വിദഗ്ദ്ധരാണ് പരിശീലനം നല്കുന്നത്.