സ്വാന്തനം പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു.
പിറവം : പാമ്പാക്കട മേമ്മുറി അയ്യന്താനം സൂര്യ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ചങ്ങാതിക്കൂട്ടം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വാന്തനം പാലിയേറ്റീവ് കെയർ ഉദ്ഘാടനം റിട്ട. പോലീസ് സൂപ്രണ്ട് പി. റ്റി. കൃഷ്ണൻകുട്ടി നിർവഹിച്ചു . മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം ബിജോയ് കുമാർ എ. കെ നടത്തി. സൂര്യ ക്ലബ്ബ് പ്രസിഡൻറ് എ. പി ഹരി അധ്യക്ഷത വഹിച്ചു . അയ്യങ്കാളി സാംസ്കാരിക കേന്ദ്ര പ്രസിഡൻറ് കെ. കെ രാജീവൻ, ഓമന ബാബു, മനോജ് കുമാർ ,എ ജെ ശ്രാവണൻ , ബിനീഷ് ബിനോയ് ,ദേവനാഥ് കെ ജയൻ , ഋത്വിക് എം. അയ്യന്താനം, അഭിനവ് ബിജോയ് എന്നിവർ സംബന്ധിച്ചു.