സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല: സമർബൻ മാളിൽ റീത്തു വച്ചു പ്രതിഷേധിച്ചു.
പിറവം: വിഷു പ്രമാണിച്ച് പിറവത്ത് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ റീത്ത് വച്ച് പ്രതിഷേധി ക്കുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. വിഷുവിന് തലേന്നാളായ ഇന്നലെ സാധനങ്ങൾ വാങ്ങുവാൻ വന്ന ആളുകൾ നിരാശരായി തിരികെ പോകുന്ന അവസ്ഥയായിയിരുന്നു. ഈസ്റ്റർ,റംസാൻ ദിവസങ്ങളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം പറഞ്ഞു. യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ അധ്യക്ഷനായി. കൗൺസിലർമാരായ വത്സല വർഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, ജിൻസി രാജു, പ്രശാന്ത് ആർ, ജോജി മോൻ സി.ജെ., ലത വിജയൻ എന്നിവർ സംസാരിച്ചു .