Back To Top

April 17, 2025

സുമനസ്സുകളുടെ കാരുണ്യം തേടി സുനീഷ്

 

 

പിറവം: ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പിറവം നഗരസഭ 18-ാം ഡിവിഷൻ മുളക്കുളം പള്ളിപ്പടി തേറ്റേക്കുഴിയിൽ സുനീഷ് എബ്രഹാം (45) ൻ്റെ ചികിത്സാർത്ഥം സഹായ നിധിക്കായി കമ്മിറ്റി രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തുടരാൻ ഏകദേശം 25 ലക്ഷം രൂപയോളം ചെലവ് വരും.

പിറവം ഗവ.താലൂക്കാശുപത്രി ആംബുലൻസിലെ താത്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികെയാണ് അസുഖബാധിതനായത്. രണ്ടു പെൺകുട്ടികളും ഭാര്യയും രോഗാവസ്ഥയിലുള്ള മാതാപിതാക്കളും അടങ്ങുന്നതാണ് സുനീഷിൻ്റെ കുടുംബം. സുമനസുകളുടെ സഹായമില്ലാതെ ചികിത്സ തുടരാനാകാത്ത അവസ്ഥയാണ്.

സഹായ നിധി ഭാരവാഹികൾ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി, അനൂപ് ജേക്കബ് എംഎല്‍എ, നഗരസഭ ഉപാധ്യക്ഷൻ കെ.പി സലീം, (രക്ഷാധികാരി)

നഗരസഭ അധ്യക്ഷ ജൂലി സാബു (ചെയർമാൻ) വാർഡ് കൗൺസിലർ പ്രശാന്ത് മമ്പുറത്ത് (കൺവീനർ) മുൻ പഞ്ചായത്ത് മെമ്പർ ടോമി ചിറപ്പുറത്ത് (ട്രഷറർ) കമ്മിറ്റി നേതൃത്വത്തിൽ സുനീഷ്

ചികിത്സാ സഹായ നിധി എന്ന പേരിൽ പിറവം ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറന്നു.

നമ്പർ BANK OF BARODA PIRAVOM BRANCH

A/c No. 49740100010016

IFSC: ബാർബി൦പിറവോൻ.

 

ചിത്രം :

സുനീഷ് .

Prev Post

ദേശീയപാതക്കായുള്ള മണ്ണെടുപ്പിനുള്ള നിരോധനം തുടരും; കരാറുകാരുടെ ആവശ്യം അംഗീകരിക്കാതെ ഡിവിഷൻ ബഞ്ച്

post-bars