പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
പിറവം : സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ നടത്തിവരാറുള്ള സമ്മർ കോച്ചിംഗ് ക്യാമ്പ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
ഏപ്രിൽ 30 വരെയാണ് ക്യാമ്പ്. ക്യാമ്പിന്റെ ഉദ്‌ഘാടനം
പിറവം നഗരസഭാ കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. പൗലോസ് കിഴക്കിനേടത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, കായിക അധ്യാപകൻ ബിച്ചു കുര്യൻ തോമസ്, സ്റ്റാഫ് സെക്രട്ടറി ജെനു മാത്യു, സ്റ്റാഫ് പ്രതിനിധികളായ ബെന്നി ജോസ്, നിമിഷ ജോസ് എന്നിവർ നേതൃത്വം നൽകി.
ചിത്രം : സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ നിർവഹിക്കുന്നു.