പിറവം നഗരസഭയിൽ ക്ഷീര കര്‍ഷകര്‍ക്ക് സബ് സിഡി വിതരണം നടത്തി.
പിറവം : നഗരസഭ – അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് തൊഴില്‍ ദിനം നല്‍കലുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്ക് വേതന വിതരണം, നടപ്പു വര്‍ഷത്തേക്കുള്ള അപേക്ഷ ഫോം വിതരണം എന്നിവയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലിമിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജൂബി പൗലോസ് , ജില്‍സ് പെരിയപ്പുറം, വത്സല വര്‍ഗീസ് കൗണ്‍സിലര്‍മാരായ ഡോ. അജേഷ് മനോഹര്‍, ഗിരീഷ്കുമാര്‍, മോളി വലിയകട്ടയില്‍, ജോജിമോന്‍ ചാരുപ്ലാവില്‍, രമ വിജയന്‍ , കക്കാട് ക്ഷീര സംഘം പ്രസിഡന്‍റ് ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയെപറ്റി തൊഴിലുറപ്പ് ഓവര്‍സിയര്‍ പൗര്‍ണ്ണമി യോഗത്തില്‍ വിശദീകരിച്ചു. 2022-23 വര്‍ഷത്തില്‍ 6854 തൊഴില്‍ ദിനങ്ങള്‍ നല്‍കി. 75 ഗുണഭോക്താക്കളില്‍ 49 പേര്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കി. 21,31,594/- രൂപയുടെ തൊഴില്‍ ദിനങ്ങളാണ് നഗരസഭ നല്‍കിയത്.