വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്റുകളോടെ പിറവം സെന്റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.
പിറവം : വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്റുകളോടെ പിറവം സെന്റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.പിറവം എംകെഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനം നേടി.115 പോയിന്റ് ലഭിച്ച രാമമംഗലം ഹൈസ്കൂളും, പാമ്ബാക്കുട ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.