Back To Top

February 16, 2025

രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

 

പിറവം : രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ സല്യൂട്ട് സ്വീകരിച്ചു. സീനിയർ വിഭാഗത്തിലെ 41 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. അർജുൻ അനിഷ് പരേഡ് കമാൻഡറായും, അവന്തിക മനു അണ്ടർ കമാൻഡറായും, അലീന ബിനു, ജിയോണ മാത്യു, അഭിരാംദേവ് എസ്, അൻസൺ എൽദോ എന്നിവർ പ്ലട്ടുൺ ലീഡേഴ്സായും പരേഡ് നയിച്ചു. രാമമംഗലം ഇൻസ്പെക്ടർ ഓഫ് പോലീസ് സജികുമാർ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്.പി.സി നടത്തുന്ന റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാഗസിൻ പാമ്പാക്കുട ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത പൗലോസ് രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സ്റ്റീഫന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി എൽദോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ എലിയാസ്, വാർഡ് മെമ്പർ അൻ്റോസ് പി സ്കറിയ, ദേവസ്വം പ്രസിഡൻ്റ് കെ.എൻ മധു, പിടിഎ പ്രസിഡൻ്റ് രതീഷ് കലാനിലയം, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുരേഷ് ചന്ദ്രൻ, ഷാൽബി ടി.ബി, എൽസി എം.ടി എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : രാമമംഗലം ഹൈസ്കൂളിൽ നടന്ന സ്റ്റുഡൻ്റ് പോലീസ് പാസിംഗ് ഔട്ട് പരേഡിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ സല്യൂട്ട് സ്വീകരിക്കുന്നു.

 

Prev Post

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ എ ഡബിൾ പ്ലസ്…

Next Post

റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു; വൻ നഷ്ടം

post-bars