Back To Top

February 22, 2025

പിറവം എം.കെ.എം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

പിറവം: പിറവം എം.കെ.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രണ്ടിൽ നടത്തിയ പരേഡിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു.

സീനിയർ വിഭാഗത്തിലെ 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്.

സാന്ദ്ര മരിയ സോണി പരേഡ് കമാൻഡറായും അലീസാ ബാബു അണ്ടർ കമാൻഡറായും അഭിനവ് രാജ്, ശ്രീലക്ഷ്മി പി.എസ് എന്നിവർ പ്ലട്ടുൺ ലീഡേഴ്സായും പരേഡ് നയിച്ചു.

രണ്ടു വർഷമാണ് എസ്.പി.സിയുടെ പരിശീലന കാലഘട്ടം. പരിശീലനം കാലഘട്ടത്തിൽ തങ്ങൾ സായത്തമാക്കിയ അറിവുകൾ സമൂഹ നന്മക്കായി പ്രയോജനപ്പെടുത്തും എന്ന് കേഡറ്റ്സ് പ്രതിജ്ഞ ചെയ്തു. പിറവം പോലീസ് ഇൻസ്പെക്ടർ ഡി. എസ് ഇന്ദ്രരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഡിവിഷൻ കൗൺസിലർ രാജു പാണലിക്കൽ, കൗൺസിലർ ഷെബി ബിജു, സ്കൂൾ ഡയറക്ടർ വി.പി വർഗീസ്, പി.ടി.എ പ്രസിഡന്റ് പി.എസ് ജോബ്, പ്രധാനാധ്യാപിക സിബി മാത്യു, പിറവം പോലീസ് സ്‌റ്റേഷൻ സബ്ഇൻസ്പെക്ടർ കെ.എസ് ജയൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബിജു എം.പോൾ, ബിന്ദു പൗലോസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എസ് സത്യ പ്രസാദ്, ലിനോ എം.കെ എന്നിവർ പങ്കെടുത്തു.

 

ചിത്രം: പിറവം എം.കെ.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ

പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ അഭിവാദ്യം സ്വീകരിക്കു

ന്നു.

Prev Post

പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം.

Next Post

ഭൂനികുതി വർദ്ധനവിനെതിരെ മണീട് വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

post-bars