Back To Top

April 7, 2025

നിറുത്തലാക്കിയ പിറവം -ഹൈകോടതി കെ.എസ് .ആർ.ടി.സി. സർവിസ് (അരയൻകാവ് വഴി) എത്രയും വേഗം പുന:രാരംഭിക്കണം – എൻ.സി.പി. പിറവം ബ്ലോക്ക് കമ്മിറ്റി

 

 

പിറവം: രാവിലെ എട്ടുമണിക്ക് പിറവത്ത് നിന്ന് പുറപ്പെട്ടു അരയൻ കാവ് വഴി ഹൈക്കോടതി വരെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് കളക്ഷൻ മെച്ചപ്പെടുത്തി ലാഭകരമാക്കുവാൻ യാത്രക്കാർ രേഖാമൂലം സമർപ്പിച്ച നിർദ്ദേശങ്ങൾ ഒന്നും നടപ്പിലാക്കാതെ വരുമാനം കുറവാണെ പേരിൽ ഒരുമാസമായി നിർത്തലാക്കിയിരിക്കുകയാണ്.

ടി സർവീസ് പൊതു ഗതാസൗകര്യംതീരെയില്ലാത്തതും പാവപ്പെട്ട ധാരാളം ആളുകൾഅധിവസിക്കുന്ന എടക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലുടെകടന്ന്പോയിരുന്നതും, കൂടാതെ ഈ രണ്ടു പഞ്ചായത്തിൽ നിന്നുള്ള നിരവധി സ്ഥിരം യാത്രക്കാരായ ഉദ്യോഗസ്ഥർക്ക് താലൂക്ക് ഓഫീസ്, ട്രഷറി, ജില്ലാ കോടതി, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേനക വഴിയുള്ള റൂട്ടിലൂടെ നേരിട്ട് എറണാകുളം യാത്ര ചെയ്യുന്നതിനുള്ള ഏകആശ്രയംആയിരുന്നു ഈ ബസ്സ്. വിവിധആവശ്യങ്ങൾക്ക് എറണാകുളത്തെ സർക്കാർ ഓഫീസിൽ പോകേണ്ട ഈ മേഖലയിലെ ജനങ്ങൾക്കും ഇത് വളരെ പ്രയോജനമായിരുന്നു. ഏതാനും വർഷം മുമ്പ് ടി സർവീസ് നിർത്തലാക്കിയിരുന്നു എങ്കിലും എറണാകുളം ലോക് അദാലത്തിലും മറ്റും വിവിധ സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് പുന:രാരംഭിച്ചിട്ടുള്ളതാണ്. ടി സർവീസ് യാത്ര സൗകര്യം തീരെ കുറവുള്ള ഗ്രാമീണമേഖലയിലൂടെയാണെന്ന പരിഗണനയിൽ വരുമാനം കണക്കാക്കുന്ന മാനദണ്ഡത്തിൽ ഇളവനുവദിച്ചും, ലാഭകരമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കിയും എത്രയും വേഗം സർവിസ്പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി എടുക്കുവാൻ എൻ.സി.പി. പിറവം ബ്ലോക്ക് പ്രസിഡൻ്റ് ബൈജു ചാക്കോ ഗതാഗത വകുപ്പുമന്ത്രിയ്ക്ക് നിവേദനം നൽകി.

Prev Post

കെഎസ്‌യു ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.

Next Post

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. രാപ്പകൽ സമരം നടത്തി.

post-bars