ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘സ്പാർക്ക് വെഞ്ച്വർ’ ഇന്നോവേഷൻ പ്രൊജക്റ്റ് അവാർഡ് ദാനം
പിറവം : ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ
ഐ.ഐ.സി., ഐ.ഇ .ഇ.ഇ. കമ്പ്യൂട്ടർ സൊസൈറ്റി ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ, സംസ്ഥാന തലത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്റ്റുഡൻ്റ് പ്രോജക്റ്റ്/സ്റ്റാർട്ട്-അപ്പ് ഫണ്ടിംഗ് മത്സരമായ ‘സ്പാർക്ക് വെഞ്ച്വർ – ഇന്നൊവേഷൻ ചലഞ്ച്’ ലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് സൈബർ പാർക്ക് ആസ്ഥാനമായുള്ള, യുകെയിലും ദുബായിലും ഓഫീസുകളുള്ള, പ്രശസ്ത സോഫ്‌റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനിയായ ഫ്രെസ്റ്റൺ അനലിറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും, അതിൻ്റെ ‘പ്രോസീഡ്’ എന്ന പ്രൊഫഷണൽ സ്‌കിൽ എൻഹാൻസ്‌മെൻ്റ് വിഭാഗവും ചേർന്നാണ് മൊത്തം 3 ലക്ഷം വരെയുള്ള ഗ്രാൻ്റ് തുക സ്പോൺസർ ചെയ്തത്. ടോക് എച്ചിൽ നടന്ന ചടങ്ങിൽ, ടോക് എച്ച് സ്ഥാപനങ്ങളുടെ മാനേജർ കുര്യൻ തോമസ് അവാർഡുകൾ വിതരണം ചെയ്തു. കോട്ടയം മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ അതുല്‍കൃഷ്ണ എ, അല്‍ബിന്‍ വര്‍ഗീസ്, രാഹുല്‍ എബ്രഹാം, സിദ്ധാര്‍ഥ് ഗോപാലകൃഷ്ണന്‍ എന്നിവർ ഒന്നാം സ്ഥാനവും ഒരു ലക്ഷം രൂപയുടെ ഗ്രാന്റും കരസ്ഥമാക്കി. ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിലെ അഖില്‍ പി എസ്, അര്‍ജുന്‍ പി എസ്, പ്രണവ് കൃഷ്ണ വാധ്യാര്‍, ബ്രയന്‍ എബ്രഹാം എന്നിവർ രണ്ടാം സ്ഥാനവും , കോട്ടയം സെയിന്‍റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലെ അല്‍ബിന്‍ തോമസ്, ആൽബിൻ വി ജോണ്‍സണ്‍, നന്ദന പുഷ്പന്‍ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫ്രെസ്റ്റൺ അനലിറ്റിക്‌സ് പ്രതിനിധികളായ ഹബീബ, സരിത ഹരിദാസ് എ എന്നിവർ പങ്കെടുത്തു. ടോക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി എസ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു ചെറിയാൻ ,പ്രിൻസിപ്പൽ പ്രൊഫ. ഡോ പ്രീതി തെക്കെത്ത്, കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ.ശ്രീല ശ്രീധർ എന്നിവർ ആശംസകൾ നേർന്നു.