പ്രതിഷേധ യോഗത്തിനിടെ മണ്ണ് കടത്തൽ – പിറവത്ത് സംഘർഷാവസ്ഥ
പിറവം: വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പിറവത്ത് പാഴൂര് കാക്കനാട്ടിൽ മല ഇടിച്ചുനിർത്തി മണ്ണ് കൊണ്ടുപോകാനുള്ള മണ്ണ് മാഫിയയുടെ നീക്കത്തിനെതിരെ യുഡിഎഫും ആക്ഷൻ കൗൺസിലും സംയുക്തമായി നടത്തിയ പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെ വലിയ ടോറസ് ലോറിയിൽ മണ്ണ് കടത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത് സംഘർഷകാവസ്ഥയ്ക്ക് കാരണമായി. പാഴൂർ കോട്ടപ്പുറത്ത് പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെയാണ് വലിയ ടോറസ് ലോറിയിൽ മണ്ണ് കടത്തിക്കൊണ്ടുവന്നത്. അപ്പോൾ പ്രതിഷേധക്കാർ വാഹനം തടഞ്ഞിടുകയും ഒടുവിൽ പോലീസ് ഉദ്യോഗസ്ഥർ എത്തി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമാണ് ഉണ്ടായത് . ഉയർന്ന പ്രദേശമായ കാക്കനാട്ടിൽ മലയിൽ മണ്ണു ഖനനം നടന്നാൽ ഈ പ്രദേശത്തു മാത്രമല്ല തൊട്ടടുത്ത പ്രദേശങ്ങളിലുള്ള കിണറുകളും കുളങ്ങളും ജലസ്രോതസ്സുകൾക്കും നാശം സംഭവിക്കും. പാരിസ്ഥിതിക ആഘാത പഠനം നടത്താതെയുള്ള ഈ മണ്ണടുക്കലിനെതിരെ നേരത്തെ യുഡിഎഫിന്റെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ വാഹനങ്ങൾ തടയുകയും മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു . കോട്ടപ്പുറം കവലയിൽ പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെയാണ് മണ്ണ് കടത്തുന്നതിനുള്ള ശ്രമം ഉണ്ടായത്.
യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ, കെ ആർ ജയകുമാർ തോമസ് മല്ലിപ്പുറം , വത്സല വർഗീസ്, അരുൺ കല്ലറയ്ക്കൽ. തമ്പി ഇലവുംപറമ്പിൽ തോമസ് തേക്കുംമൂട്ടിൽ വർഗീസ് തച്ചിലു കണ്ടം ,കൗൺസിലർമാരായ പ്രശാന്ത് മമ്പുറത്ത് സന്തോഷ് വാഴപ്പിള്ളി ജോജിമോൻ ചാരുപ്പാവിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ ഷാജി ഓലിക്കൽ ഏലിയാസ് തെറ്റാലിൽ എന്നിവർ പ്രസംഗിച്ചു.