അമ്പലപ്പുഴ വിജയകുമാറിന് ഷഡ്കാല ഗോവിന്ദമാരാർ പുരസ്‌കാരം
രാമമംഗലം: ഷഡ്കാല ഗോവിന്ദമാരാർ പുരസ്‌കാരത്തിന് യുവ സോപാന ഗായകനായ അമ്പലപ്പുഴ വിജയകുമാർ അർഹനായി. സോപാന സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 25000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി 3 ന് രാമമംഗലത്ത് ഷഡ്കാല ഗോവിന്ദമാരാർ കലാസമിതിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി നാരായണൻ പുരസ്‌കാരം സമ്മാനിക്കും.