സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണം: ഫ്രാൻസിസ് ജോർജ് എം.പി
പിറവം : സഹകരണ ബാങ്കുകൾക്ക് അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.ലോക സഭയിൽ ധനകാര്യ ബിൽ 2025ൻ്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ ബാങ്കുകളിലെ പ്രതിമാസ നിക്ഷേപം പോലെയുള്ള പദ്ധതികളുടെ സേവനങ്ങൾക്ക് 2017 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി ചുമത്താനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2021 ലെ ധനകാര്യനിയമത്തിൽ ചരക്ക് സേവന നിയമത്തിലെ സെക്ഷൻ 7(1)(aa)യിൽ ഭേദഗതി വരുത്തിക്കൊണ്ട് ക്ലബ്ബ്, അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളും അതിലെ അംഗങ്ങളും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നുംഅതിനാൽ അവർ തമ്മിൽ നടക്കുന്ന ഇടപാടുകൾക്ക് നികുതി ഈടാക്കണമെന്ന തീരുമാനം കേന്ദ്ര ധനകാര്യ മന്ത്രാലയം എടുത്തത്. സഹകരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ക്ലബ്ബുകൾ പോലുള്ള പ്രസ്ഥാനങ്ങൾ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾ നികുതി ചുമത്താവുന്ന നടപടികളുടെ പരിധിയിൽ വരില്ല എന്ന GST നിയമത്തിൽ ഇങ്ങനെ ഒരു തീരുമാനം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചത്. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ vs കൽക്കട്ട ക്ലബ്ബ് എന്ന കേസിൽ സുപ്രീം കോടതിയിൽ ഒരു കേസ് വന്നതിൻ്റെ പശ്ചാത്തലത്തിലാണ്.
ആ കേസിൽ കൃത്യമായി സുപ്രീം കോടതി ഒരു തീരുമാനം എടുത്തിരുന്നു. അതായത് ഒരു ക്ലബ്ബിലേയോ ഒരു സൊസൈറ്റിലേയോ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നികുതി ചുമത്താൻ പാടില്ല. ഇത് സഹകരണ സൊസൈറ്റികൾക്കും ബാധകമാണ് എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു എങ്കിലും കേന്ദ്ര ഗവണ്മെന്റ് ക്ലബ്ബ് അസോസിയേഷൻ എന്നുള്ളത് അതിലെ അംഗങ്ങൾ രണ്ടും രണ്ടാണ് എന്നുള്ള കാരണം പറഞ്ഞ് അവർ തമ്മിലുള്ള ഇടപാടുകൾക്ക് നികുതി ചുമത്താൻ തീരുമാനിക്കുകയായിരുന്നു.