സപ്തസ്വര കലാ-സാംസ്ക്കാരിക സംഘടന വാർഷിക പൊതുയോഗം നടത്തി.
പിറവം : സപ്തസ്വര കലാ-സാംസ്ക്കാരിക സംഘടനയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് എം.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ ഷൈൻ ടെക്സ്റ്റയിത്സിൽ ഹാളിൽ ചേർന്നു. ജനറൽ സെക്രട്ടറി സജികുമാർ ചാത്തൻകുഴി വരവ് ചെലവു കണക്കും, റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് വയനാട് ഉരുൾ പൊട്ടൽദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സംഘടനയുടെകമ്മറ്റിയംഗങ്ങൾക്കുള്ള ഐഡിറ്റി കാർഡ് വിതരണവും നടത്തി. അജിമോൻ കളമ്പൂർ എ.ആർ സെമി എന്നിവർ പ്രസംഗിച്ചു.