Back To Top

February 13, 2025

കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര കടവിന് സമീപം ചെളി നീക്കം ചെയ്യുന്നതിനായി 3 ലക്ഷം രൂപ അനുവദിച്ചു.

 

പിറവം : നിയോജകമണ്ഡലത്തിൽ കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര കടവിന് സമീപം ചെളി നീക്കം ചെയ്യുന്നതിനായി 3 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. കളമ്പൂക്കാവ് ദേവീക്ഷേത്ര ആചാര അനുഷ്ഠാനങ്ങളുടെ സുഗമമായ നടത്തിപ്പിനായി തൂക്കുപാലംമുതൽ ക്ഷേത്രക്കടവു വരെയുള്ള പുഴയുടെ തീരത്തുള്ള ചെളി നീക്കം ചെയ്യേണ്ടതാട്ടുണ്ടായിരുന്നു. ആയതിനാൽ അത് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ-യോട് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജല വിഭവ വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നല്കി. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിനും സമീപം അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കം ചെയ്യുന്നതിന് തുക അനുവദിച്ചത്.

 

Prev Post

പിറവത്ത്‌ ഏഴാംക്ലാസുകാരിയുടെ ചികിത്സാ ധന സമാഹരണത്തിനായി നൃത്ത പരിപാടി സംഘടിപ്പിച്ചു.

Next Post

പഞ്ചായത്തിലെ തരിശ് നിലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യമോൾ…

post-bars