റിവർ വാലി റോട്ടറി ക്ലബ് താലൂക്ക് ആശുപത്രിക്ക് ഓഫീസ് ഉപകരണങ്ങൾ നൽകി.
പിറവം: പിറവം റിവർ വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പിറവം
താലൂക്ക് ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക്
കസേരകളും, പുസ്തകങ്ങൾ വയ്ക്കാനുള്ള റാക്കും, ദിനപത്രങ്ങൾ മാസികകൾ എന്നിവയും റോട്ടറി ക്ലബ്ബും ആശുപത്രി ജീവനക്കാരും ചേർന്ന് ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിനായി വാഷിംഗ് മെഷീനും നൽകി. ആശുപത്രി ജീവനക്കാരുടെയും റോട്ടറിയുടെയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഇത്. ചടങ്ങിൽ ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ.എ.സി പീറ്റർ, നഗരസഭ കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ജോജിമോൻ ചാരുപ്ലാവിൽ, ബാബു പാറയിൽ പിറവം റിവർ വാലി റോട്ടറി ക്ലബ് അംഗങ്ങളായ പി.വി തോമസ് , ജേക്കബ് തുമ്പയിൽ, എൽദോ ടി.പോൾ, ജെയിംസ് ഓണശ്ശേരിൽ താലൂക്കാശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ എം.രാജലക്ഷ്മി, പാലച്ചുവട് ആയുർവേദ ആശുപത്രി നേത്ര സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.മീര മണി, പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ പ്രകാശ്, സോജൻ ജോർജ് എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
.