നവീകരിച്ച കുളങ്ങര സൺഡേസ്കൂൾപ്പടി നമ്പൂരിമല റോഡ് – പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡ് ഉദ്ഘാടനം ചെയ്തു
പിറവം: പിറവം നഗരസഭയിലെ 23-ാം ഡിവിഷനിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച കുളങ്ങര സൺഡേസ്കൂൾപ്പടി നമ്പൂരിമല റോഡ്, പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, അഡ്വ:ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ആർ പ്രദീപ് കുമാർ, ജയ്സൺ പുളിയ്ക്കൽ, തമ്പി ഇലവുംപറമ്പിൽ, തോമസ് തേക്കുംമൂട്ടിൽ, സോമൻ പുത്തൻപുരയ്ക്കൽ, വർഗീസ് തൂമ്പാപ്പുറം, ജോൺ കളപ്പുരയ്ക്കൽ, ഷാജി ഓലിയ്ക്കൽ, ഏലിയാസ് തെറ്റാലിൽ, സുര കൂരിൽ, ഏലിയാസ് തടത്തിൽ. തമ്പി പുതിയകുന്നേൽ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
കുളങ്ങര സൺഡേസ്കൂൾപ്പടി നമ്പൂരിമല റോഡിന് 23.5 ലക്ഷം രൂപയും പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡിന് 15 ലക്ഷം രൂപയുമാണ് നിർമ്മാണ ചെലവ്.
ചിത്രം: നഗരസഭയിലെ 23-ാം ഡിവിഷനിൽ നവീകരിച്ച കുളങ്ങര സൺഡേസ്കൂൾപ്പടി നമ്പൂരിമല റോഡ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യു
ന്നു.