കളമ്പൂർ ഗവ.യു.പി സ്കൂളിൽ വായനാദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി.
പിറവം : കളമ്പൂർ ഗവ.യു.പി സ്കൂളിൽ വായനാദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻ ബാബുരാജ് കളമ്പൂർ നിർവഹിച്ചു. പിടി എ പ്രസിഡൻ്റ് പ്രനിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി മുനിസിപ്പൽ നേതൃസമിതി കൺവീനർ . സിമ്പിൾ തോമസ് പി.എഎൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ മാസിക പ്രകാശനവും നടത്തി. പ്രധാന അധ്യാപികശാലിനി ബായി ‘വിദ്യാരംഗം കൺവീനർ ജിനി ജേക്കബ്, മെറീന ജയിംസ് എന്നിവർ സംസാരിച്ചു.