Back To Top

May 22, 2025

രാമമംഗലത്ത് മാലിന്യ സംഭരണ കേന്ദ്രം തുറന്നു

 

 

പിറവം : മാലിന്യ മുക്‌ത നവകേരളം പദ്ധതിയിൽ രാമമംഗലത്തു പൂർത്തിയാക്കിയ എംസിഎഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ അധ്യക്ഷനായി. ബെയ്‌ലിങ് മെഷീൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. കലക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ആശ സനിൽ, പഞ്ചായത് വൈസ് പ്രസിഡന്റ് മേരി എൽദോ, ജിജോ ഏലിയാസ്, ആലീസ് ജോർജ്, ഷൈജ ജോർജ്, അഡ്വ.ജിൻസൻ.വി.പോൾ, കുഞ്ഞുമോൾ യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : രാമമംഗലത്തു പുർത്തിയാക്കിയ എംസിഎഫ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

പാമ്പാക്കുടയിൽ നീതി മെഡിക്കൽ സ്റ്റോർ തുറന്നു

Next Post

കേരള കോൺഗ്രസ്സ് എം. ഭവന സന്ദർശനം നടത്തി

post-bars