Back To Top

June 14, 2024

പേവിഷബാധ പ്രതിരോധം: ബോധവൽക്കരണ ക്ലാസ്സുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

 

 

പിറവം : നൂറ് ശതമാനവും മരണകാരണമാകുന്ന വൈറസ് രോഗമായ പേവിഷബാധയെക്കുറിച്ച് സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഡോജിൻ ജോൺ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ നിർവഹിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സമിതി അധ്യക്ഷ മാജി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹിലാൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ , ജോജു ജോസഫ് , ജാസ്മിൻ ജേക്കബ്, ജെസ്‌വിൻ ബിജോ, വസുദേവ് പ്രവീൺ എന്നിവർ പ്രസംഗിച്ചു. മാജി സന്തോഷ് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Prev Post

സുവിശേഷ യോഗം

Next Post

പിറവം പറയൻതടത്തിൽ പി. പി. മാത്യു (മലയിൽ മത്തച്ചൻ)76 നിര്യാതനായി

post-bars