മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച് പ്രസംഗിച്ച് അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്.മിഥുൻ വേദിയിലെത്തിയത്.
പിറവം: മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച് പ്രസംഗിച്ച് അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്.മിഥുൻ വേദിയിലെത്തിയത്. തായ്മൊഴിയുടെ പെരുമയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് കത്തിക്കയറിയപ്പോള്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം മിഥുൻ കൈപ്പിടിയിലൊതുക്കി.
ഹൈസ്കൂള്‍ വിഭാഗം മത്സരത്തിലാണ് തൂത്തുക്കുടി സ്വദേശിയായ ആര്. മിഥുൻ കൃഷ്ണൻ വിജയിച്ചത്. പള്ളിക്കര മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ആറുപേര്‍ പങ്കെടുത്ത മത്സരത്തിലെ ഏക ആണ്തരിയും മിഥുനായിരുന്നു. എ ഗ്രേഡ് ലഭിച്ചതും മിഥുന് മാത്രം. തൂത്തുക്കുടിയില്‍ ഡ്രൈവറായിരുന്ന അച്ഛന്റെ മരണശേഷമാണ് മിഥുനും അമ്മ ജയശ്രീയും മൂത്ത സഹോദരൻ മുരളിയും രണ്ടുവര്‍ഷം മുമ്ബ് കാക്കനാട്ട് എത്തിയത്.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് ലഭിച്ചിരുന്നു. തമിഴ് എൻ തായ്മൊഴി, മൊഴിയിൻ പെരുമ എന്ന വിഷയത്തിലാണ് ഇക്കുറി മിഥുൻ പ്രസംഗിച്ചത്. ഏത് സാഹചര്യത്തിലും സ്വന്തം ഭാഷയെ മുറുകെപ്പിടിക്കണമെന്ന ആശയത്തിലായിരുന്നു മിഥുന്റെ പ്രസംഗം. തമിഴ് കവിതാ രചനയിലും മിഥുൻ പങ്കെടുത്തിരുന്നു.