പിറത്ത് വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ പ്രദക്ഷിണം
പിറവം : പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ( വലിയ പള്ളി ) ദനഹാപ്പെരുന്നാളിൻ്റെയും, പിറവം ക്നാനായ കത്തോലിക്കാ ഫെറോന പള്ളിയിലെ വിശുദ്ധ രാജാക്കൻമാരുടെ രാക്കുളിത്തിരുന്നാളിൻ്റെയും,രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ ദനഹാ പെരുന്നാളിന്റെയും ഭാഗമായി വെള്ളി വൈകിട്ട് 6 മുതൽ പിറവം നഗരത്തിൽ പ്രദക്ഷിണങ്ങൾ നടക്കും.
നാലിന് പേപ്പതി ചാപ്പലിൽ നിന്നും ഓർത്തഡോക്സ് പള്ളിയിലേക്ക് പ്രദക്ഷിണം തുടങ്ങും. 8.30 ന് പള്ളിയിൽ എത്തുന്നതിനാണ് അനുമതി. ക്നാനായ കത്തോലിക്ക പള്ളിയിൽ നിന്നും
രാത്രി 7ന് ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം
ആരംഭിച്ച് ഒൻപതോടെ തിരികെ പള്ളിയിൽ പ്രവേശിക്കും.പേപ്പതി ചാപ്പലിൽ നിന്നും വൈകിട്ട് 5 ന് യാക്കോബായ പള്ളിയുടെ പ്രദക്ഷിണം തുടങ്ങും. 9.30 ടെ പള്ളിയിൽ പ്രവേശിക്കും.വൈകിട്ട് 6 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബസുകൾ ഒഴികെ വലിയ വാഹനങ്ങൾ വഴിതിരിച്ചു വിടും.