ലഹരിമാഫിയയുടെ അഴിഞ്ഞാട്ടത്തിനുതിരെ പിറവം എക്സൈസ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചു നടത്തി
പിറവം : ബി.ജെ.പി പിറവം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനജാഗ്രത സദസ്സും, ലഹരിമാഫിയയുടെ അഴിഞ്ഞാട്ടത്തിനുമെതിരെ പിറവം എക്സൈസ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും നടത്തി, മണ്ഡലം പ്രസിഡന്റ് അരുൺ മാമ്മലശ്ശേരിയുടെ അധ്യക്ഷതയിൽ ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി.പി സജീവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗം എം.എൻ മധു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ് അനിൽ കുമാർ , ലിന്റോ വിൽസൻ,നേതാക്കളായ ഉണ്ണിവല്ലയിൽ , എൻ.കെ.വിജയൻ , പി.സി വിനോദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
ചിത്രം : ലഹരിമാഫിയകൾക്കെതിരെ പിറവം എക്സൈസ് ഓഫീസിലേയ്ക്ക് ബി.ജെ.പി. നടത്തിയ പ്രതിഷേധ മാർച്ചു
ഈസ്റ്റ് ജില്ല പ്രസിഡന്റ് പി.പി സജീവ് ഉദ്ഘാടനം ചെയ്യുന്നു.