പ്രൊഫ.ടി കെ തോമസ് അന്തരിച്ചു
പിറവം : നാമക്കുഴി സിപിഐ എം പിറവം മുൻ ലോക്കൽ സെക്രട്ടറി നാമക്കുഴി തോട്ടുപുറത്ത് (പൂവത്തുങ്കൽ) പ്രൊഫ. ടി കെ തോമസ് (76) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ നാലിന് മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. എട്ടു മാസം മുമ്പ് സിപിഐ എം ലോക്കൽ കമ്മിറ്റി മുന്നിലെ നടക്കാവ് റോഡിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിലിരിക്കെയാണ് മരണം.
സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളേജ് മുൻ പ്രിൻസിപ്പാൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം,ബത്തേരി മുൻ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയർ ചെയ്ത് പിറവത്ത് തിരിച്ചെത്തിയ ശേഷം 2015ലെ തെരഞ്ഞെടുപ്പിൽ പിറവം നഗരസഭയിൽ കൗൺസിലറായി. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പു മുതൽ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: കുഞ്ഞുഞ്ഞമ്മ ചിങ്ങവനം കൊട്ടുപള്ളിൽ കുടുംബാഗം.
മക്കൾ.രേണു എലിസബത്ത് തോമസ് (അധ്യാപിക വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ) പരേതനായ
രഞ്ജി.മരുമകൻ ജോബിൻ എബ്രാഹം (അസി.പ്രൊഫസർ ബിപിസി കോളജ് പിറവം)