Back To Top

May 19, 2024

കൂത്താട്ടുകുളത്ത് വൃദ്ധന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.

കൂത്താട്ടുകുളം:കൂത്താട്ടുകുളത്ത് വൃദ്ധന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ വയോധികനെ ബസില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു

കൂത്താട്ടുകുളം സ്റ്റാൻഡില്‍ നിന്ന് യാത്രക്കാരുമായി പാലായ്ക്ക് പുറപ്പെടാൻ നിന്ന സെന്റ് റോക്കീസ് ബസിലെ ജീവനക്കാരാണ് യാത്രക്കാരെ ഇറക്കി വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ടക്ടർ ശ്യാം ജോസഫ്, ഡ്രൈവർ ബിൻസ് ബെന്നി എന്നിവരാണ് രോഗിയായ യാത്രക്കാരനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രവർത്തനത്തില്‍ വണ്ടിയുടെ ട്രിപ്പ് മുടങ്ങിയത് കുഴപ്പമില്ലെന്ന ബസുടമയുടെ നിലപാട് ഇത്തരം പ്രവർത്തനങ്ങള്‍ക്ക് ഊർജമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Prev Post

എറണാകുളത്തെ ക്വട്ടേഷൻ സംഘം വയനാട്ടില്‍ പിടിയില്‍

Next Post

സെന്റ് ഫിലോമിനസിൽ ലഹരിക്കെതിരെ ഫുട്‍ബോൾ മത്സരം

post-bars