മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക് കടന്നു.
പിറവം : മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക് കടന്നു.
പിറവം കൊച്ചു പള്ളി മൈതനത്ത് 45000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്.
ശനി വൈകിട്ട് 4 മുതലാണ് പിറവത്ത് നവകേരള സദസ് നടക്കുക.
ഒരുക്കങ്ങൾ വിലയിരുത്താൻ മുൻ എംഎൽഎ എം സ്വരാജ്, സിപിഐ എം ജില്ല സെക്രട്ടറി സി എൻ മോഹനൻ, ജോൺ ഫെർണാണ്ടസ്,എം സി സുരേന്ദ്രൻ എന്നിവരെത്തി.സംഘാടക സമിതി ജോ. കൺവീനർ പി ബി രതീഷ്,
നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷൻ കെ പി സലിം, ജിൻസൺ വി പോൾ, ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ എന്നിവർ ഒപ്പമുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാകും കൊച്ചു പള്ളി മൈതാനത്തേക്ക്
സ്വീകരിക്കുക.പന്തലിൻ്റെ ഇടതു വശത്തായി പരാതികൾ സ്വീകരിക്കാൻ 25 കൗണ്ടറുകളുടെ നിർമ്മാണം പൂർത്തിയായി. ഉച്ചക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങുമെന്ന് ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
ചെയർമാൻ എം ജെ ജേക്കബ്,
കൺവീനർ ആർഡിഒ പി എം അനി, സംഘാടക സമിതി ഭാരവഹികൾ എന്നിവർ പങ്കെടുത്തു.
ചിത്രം – പിറവത്ത് നവകേരള സദസ്
ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുൻ എംഎൽഎ എം സ്വരാജ്, സിപിഐ എം ജില്ല സെക്രട്ടറി സി എൻ മോഹനൻ, ജോൺ ഫെർണാണ്ടസ്, എം സി സുരേന്ദ്രൻ എന്നിവർ സംഘാടക സമിതി ഭാരവാഹികളുമായി സംസാരിക്കുന്നു