മഹാത്മാ ഗുരു അയ്യൻകാളിയുടെ ജന്മദിനാഘോഷം പിറവത്ത് ഒരുക്കങ്ങൾ ആരംഭിച്ചു.
പിറവം : കേരള പുലയർ മഹാസഭ പിറവം യൂണിയൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗുരു അയ്യൻകാളിയുടെ നൂറ്റിയറുപത്തിഒന്നാമത് ജന്മദിനാഘോഷം ഓഗസ്റ്റ് 28 ബുധൻ വൈകുന്നേരം 3 മണി മുതൽ പിറവം മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ വച്ചു നടക്കും. മൂന്നു മണിക്ക് നടക്കുന്ന ജന്മദിന ഘോഷയാത്രക്ക് ശേഷം 4 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനംകെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്‌ഘാടനം ചെയ്യും. പിറവം യൂണിയൻ പ്രസിഡണ്ട് കെ.പി. മോഹനൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എം.പി. ഓമനക്കുട്ടൻ ജന്മദിന സന്ദേശം നൽകും. പ്രതിഭകളെ ആദരിക്കൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കും. വൈസ് ചെയർമാൻ കെ.പി. സലിം, പുത്തൻ കുരിശ് ഡി.വൈ.എസ്.പി. ടി.ടി. ഷാജൻ എ.ടി. സുരേഷ് കുമാർ, പി.ടി. കൃഷ്‌ണൻകുട്ടി ,എ.കെ. സരസൻ, അജിത്കുമാർ വാളകം, ബീന കൊച്ചുമോൻ, ദിലീപ്‌കുമാർ, പി.കെ, കെ.ആർ. രാജു, പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിക്കും. ജൻമ്മ ദിന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.