കളൂമ്പൂക്കാവിൽ പാന മഹോത്സവത്തിന് ഒരുക്കങ്ങളായി- ഇന്ന് അരി യേറ് വിളക്ക്.
പിറവം.: പ്രസിദ്ധമായ കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിലെ പാന മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ
മാർച്ച് 2, വരെയുള്ള തിയതികളിലായിട്ടാണ് പാന ഉത്സവം നടക്കുന്നത്.
ഇന്ന് രാവിലെ നടക്കുന്ന പതിവ് പൂജകളെ തുടർന്ന് നാരായണീയ പാരായണം, തിരുവാതിര, നൃത്തനൃത്യങ്ങൾ, രാത്രി 9 -ന് അരിയേറ് വിളക്ക് എന്നിവ നടക്കും.
28 ന് ഉച്ച കഴിഞ്ഞ് 2.30 ന് കളമ്പൂർ, മുളക്കുളം,ധീവര സഭകളുടെ നേതൃത്വത്തിൽ ഗരുഡൻ ഉരുവും, മേവെള്ളൂർ ചെറുകര വേദ വ്യാസ ധീവര സമാജം ഉരുതുള്ളൽ സമിതിയുടെ നേതൃത്വത്തിൽ ഭീമൻ ഉരുവും പുഴ കടന്ന് ക്ഷേത്രത്തിൽ എത്തും . രാത്രി 7 ന് തിരുവാതിര കളി, തുടർന്ന് കോൽകളി ,നൃത്തനൃത്യങ്ങൾ, നാടകം എന്നിവയുണ്ട്.
മാർച്ച് 1 നാണ് വലിയ പാന എഴുന്നള്ളിപ്പ്, രാവിലെ 11 ന് 2025ലെ പാന കീർത്തി പുരസ്കാരത്തിന് അർഹനായ ആഴ്വാഞ്ചേരി തബ്രാക്കൾക്ക് സ്വീകരണവും പുരസ്ക്കാര സമർപ്പണവും നടത്തും.
ഉച്ച കഴിഞ്ഞ് 2.30 പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ വലിയ പാന എഴുന്നള്ളിപ്പും ഉരു തുള്ളലും, രാത്രി ഭക്തിഗാനസുധ, ബാലെഎന്നിവയുണ്ട്. 2 ന് ഉച്ചക്ക് 1 ന് വലിയ പാന ഗുരുതി , രാത്രി 7 മുതൽ ഒറ്റ തൂക്കും , 8 ന് ദേശ താലപ്പൊലികൾ, 12 ന് ദാരികൻ തൂക്കും എന്നിവയും നടക്കും. പണ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം മാനേജർ, കെ.എൻ. കൃഷ്ണൻ നമ്പൂതിരി, അസിസ്റ്റൻ്റ് മാനേജർ എം. എസ്. കൃഷ്ണകുമാർ, ഉപദേശക സമതി വൈസ് പ്രസിഡൻ്റ് റ്റി.പി. സുരേഷ് കുമാർ, സെക്രട്ടറി റ്റി.പി. ദേവദാസ്, മേൽശാന്തി രതീഷ് വാസുദേവൻ നമ്പൂതിരി എന്നിവർ അറിയിച്ചു .