പിറവത്ത് മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി
പിറവം: ജില്ലയിൽ മഴക്കാല രോഗങ്ങളും, പനിയും വ്യാപകമായ സാഹചര്യത്തിൽ പിറവം നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പോലീസ്, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ, പോലീസ്, വ്യാപരി സംഘടനകൾ ഉൾപ്പെടെ സഹകരിച്ചാണ് ശുചീകരണം. പോലീസ് സ്റ്റേഷൻ, ഓഫിസുകൾ, മാർക്കറ്റ്, ഓടകൾ, റോഡുകളുടെ പുറമ്പോക്ക്, പൊതുകുളങ്ങളും പരിസരങ്ങൾ തുടങ്ങിയ വിവിധയിടങ്ങളിൽ ശുചീകരണം തുടങ്ങി.
നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. പി സലിം അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്,
ഡോ.അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജി മോൻ ചാരുപ്ലാവിൽ, ബബിത ശ്രീജി, രമ വിജയൻ, പിറവം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി.എസ് ഇന്ദ്രരാജ്, സബ് ഇൻസ്പെക്ടർ തോമസ് ജോസഫ്,
എന്നിവർ സംസാരിച്ചു.
എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചിത്വ സ്ക്വാഡുകൾ സന്ദർശനം നടത്തി. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും, കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ള തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ട, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം കണ്ടെത്താനും ആവശ്യമായത് നീക്കം ചെയ്യാനുമുള്ള പ്രവർത്തികൾ ആരംഭിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു .