മാലിന്യ വിമുക്ത നവ കേരളത്തിൻറെ ഭാഗമായി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു
ഇലഞ്ഞി : മാലിന്യ വിമുക്ത നവ കേരളത്തിൻറെ ഭാഗമായി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഗവ. എൽ പി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷമാരായ ജിനി ജിജോയി, മാജി സന്തോഷ്, വാർഡ് അംഗങ്ങളായ സുമോൻ ചെല്ലപ്പൻ, ജോർജ് ചമ്പമല, സുജിതാ സദൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, കില ശുചിത്വ മിഷൻ റിസോർസ് പേഴ്സൺമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ,തൊഴിലുറപ്പ് തൊഴിലാളികൾ, തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ഇലഞ്ഞി പഞ്ചായത്തിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്യുന്നു.