യുവ തലമുറയെ നേർവഴിയിലേക്ക് നയിക്കാൻ ലക്ഷ്യമാക്കി പ്രാർത്ഥനാ യോഗങ്ങൾ പ്രവർത്തിക്കണം – പരി. മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവ.
പിറവം : മയക്കുമരുന്നിനും ലഹരിക്കും അടിമകളായി ക്കൊണ്ടിരിക്കുന്ന യുവ തലമുറയുടെ വിമോചനം ലക്ഷ്യമാക്കി പ്രാർത്ഥനാ യോഗങ്ങൾ പ്രവർത്തിക്കേണ്ടതാണെന്ന് പരി. മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവ. മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര പ്രാർത്ഥനാ യോഗം വാർഷികം പാമ്പാക്കുട സെ. ജോൺസ് എഫേസോസ് വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കാതോലിക്ക ബാവ . കേരളത്തിന് അകത്തും പുറത്തും നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. ഫാ ബിജു മാത്യു പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. .മെത്രാപ്പോലീത്തമാരായ യൂഹാന്നോൻ മാർ പോളിക്കാർപ്പോസ് , സക്കറിയ മാർ സേവേറിയോസ്, കോനാട്ട് ജോൺസ് അബ്രഹാം റീശ് കോറെപ്പിസ്ക്കോപ്പ, ഫാ. മത്തായി കുന്നിൽ, ഫാ ഡോ തോമസ് ചകിരിയിൽ. ഫാ ടോം ബേബി, സെക്രട്ടറിമാരായ ഐസക്ക് തോമസ്, പി. എസ്സ് ജോർജ്, മേരി ജോസ്, ഡോ. വി.എം മാത്യ, ഓർഗനൈസിംഗ് സെക്രട്ടറി വർഗീസ് കരിപ്പാടം എന്നിവർ പ്രസംഗിച്ചു.