പ്രതിഭാ സംഗമം നടത്തി
പിറവം : :എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുളന്തുരുത്തി പെരുമ്പിള്ളി സൗഹൃദ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം
എഡ്രാക് മുളന്തുരുത്തി മേഖല കമ്മിറ്റി പ്രസിഡന്റ് ഷെർളി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗഗാറിൻ ടി എസ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി റീജ സതീഷ് സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.