കളമ്പൂക്കാവിൽ പൊങ്കാല സമർപ്പണം
പിറവം: കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച ചടങ്ങുകൾ 11 ന് പൊങ്കാല സമർപ്പണത്തോടെ സമാപിച്ചു. മേൽശാന്തി രതീഷ് വാസുദേവൻ നമ്പൂതിരി ശ്രീലകത്ത് നിന്നും ദീപം കൊണ്ടുവന്ന് മുഖ്യ പൊങ്കാലയടുപ്പിൽ അഗ്നി കൂട്ടി. തുടർന്ന് അതിൽ നിന്നും മറ്റ് പൊങ്കാല അടുപ്പുകളിലേയ്ക്ക അഗ്നി പകർന്നതോടെ ക്ഷേത്ര പരിസരം പൊങ്കാല പുക കൊണ്ട് നിറഞ്ഞു. ഉച്ചപൂജയുടെ നിവേദ്യഘട്ടത്തിലായിരുന്നു പൊങ്കാല സമർപ്പണം.