ഓസ്ട്രേലിയലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് -ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
പിറവം :ആമ്പല്ലൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് ഓസ്ട്രേലിയലിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം ജില്ലയിൽ കിടങ്ങൂർ വില്ലേജിൽ പൂവത്തുംമൂട്ടിൽ വീട്ടിൽ ജോമോൻ തങ്കച്ചൻ (36)നെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.ആമ്പല്ലൂരിൽ താമസിക്കുന്ന ബെൻ ബാബുവിനും അമലിനെയും ഓസ്ട്രേലിയക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മൂന്നുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. രൂപ കൈപ്പറ്റിയതിന് ശേഷം ജോമോൻ
സ്ഥലത്ത് നിന്നും മുങ്ങി. പണം നൽകിയ
ചെറുപ്പക്കാർ വിളിച്ചപ്പോൾ ഫോൺ എടുക്കാതെയായി.ഇതേ തുടർന്ന്
പരാതിയുമായി സ്റ്റേഷനിൽ സമീപിക്കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഫോൺ മുഴുവൻ സമയം ഓഫ് ചെയ്തു വയ്ക്കുന്ന പ്രതിയെ കണ്ടെത്തുക ദുഷ്കരമായിരുന്നു. തുടർന്ന് തന്ത്രപൂർവ്വമായ നീക്കത്തിലൂടെ പ്രതിയെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. സമാന രീതിയിൽ ഉള്ള തട്ടിപ്പുകൾ പലയിടത്തും പ്രതി നടത്തിയതായി പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ മനേഷ് കെ.പൗലോസ്,എസ്ഐ അജി,
സി പി ഒ റെജിൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.