Back To Top

January 16, 2024

വികസിത സങ്കല്പ യാത്രക്ക് പിറവത്ത്‌ സ്വീകരണം നൽകി.                                

 

പിറവം:- കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തുന്നതിന് രാജ്യത്താകെ പര്യടനം നടത്തുന്ന വികസിത സങ്കല്പ യാത്രക്ക് പിറവം മുൻസിപ്പാലിറ്റിയിൽ സ്വീകരണം നൽകി. ബാങ്ക് ഓഫ് മഹാരാഷ്ട്ര ടൗൺ ബ്രാഞ്ച് അങ്കണത്തിൽ നടന്ന സമ്മേളനം എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തംഗവും ബി ജെ പി സംസ്ഥാന കൗൺസിലംഗവുമായ എം.ആശിഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണൽ ഓഫീസർ കൃഷ്ണരാജ് അദ്ധ്യക്ഷനായി. ബി ജെ പി പിറവം മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ , യൂണിയൻ ബാങ്ക് പിറവം ബ്രാഞ്ച് മാനേജർ ശ്രീലക്ഷ്മി, കാനറ ബാങ്ക് പിറവം ബ്രാഞ്ച് മാനേജർ സൗമ്യ കെ.വി , മുളന്തുരുത്തി ബ്ലോക്ക് എഫ്.എൽ.സി അഡ്വ സുരേന്ദ്രൻ കക്കാട്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഓഫീസർ രഞ്ജിത് അശോകൻ , ഇഫ് കോ ഡെമോ സ്ടേഷനർ സന്തോഷ് കുമാർ, എന്നിവർ ആശംസയറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര പിറവം ബ്രാഞ്ച് മാനേജർ എസ്. സുമേഷ് സ്വാഗതവും പാമ്പാക്കുട ബ്ലോക്ക് എഫ് എൽ സി കെ.ആർ രവി നന്ദിയും പറഞ്ഞു. വിവിധ പദ്ധതികളിൽ ബാങ്ക് ലോൺ കിട്ടിയവർക്ക് ചടങ്ങിൽ ചെക്ക് കൈമാറി.

Prev Post

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.

Next Post

ഫിസിയോതെറാപ്പി യുണീറ്റിന് സഹായം.

post-bars