പിറവത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു.
പിറവം: പിറവം നഗരസഭയിൽ പ്രാദേശിക പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ സമിതിക്കായിരിക്കും ഇനി അധികാരം. നഗരസഭ ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷയായും താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രദേശിക ആരോഗ്യ അതോറിറ്റിയായുമുള്ള സമതിയില്‍ നഗരസഭ സെക്രട്ടറി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫുഡ്സേഫ്റ്റി ഓഫീസര്‍, വെറ്റിനറി, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.
രോഗപകര്‍ച്ച സാദ്ധ്യതയില്ലാതാക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതരത്തിലും താമസസ്ഥലങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും ഇതിന്റെ അടിസ്ഥാനത്തിനത്തില് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സമിതിയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നതിന് തീരുമാനിച്ചതായും നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു അറിയിച്ചു.യോഗത്തില്‍ നഗരസഭ വൈസ് ചെയര്മാന് കെ.പി സലിം, , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി ഏലിയാസ് , വല്‍സല വര്‍ഗ്ഗീസ്, അഡ്വ.വിമല്‍ചന്ദ്രന്‍, ജില്‍സ് പെരിയപ്പുറം, പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.