പിറവത്ത് സംഘാടക സമിതി രൂപീകരിച്ചു.
പിറവം: 20 മുതല്‍ 25 വരെ നടക്കുന്ന 34-ാം എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവത്ത് സംഘാടക സമിതി രൂപീകരിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
രൂപീകരണ യോഗം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടര്‍ പരിപാടി വിശദീകരിച്ചു. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ തിരഞ്ഞെടുത്തു.