പിറവത്ത് എൽഡിഎഫ് റാലികളും പൊതുയോഗങ്ങളും നാളെ മുതൽ
പിറവം : എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള പഞ്ചായത്ത് റാലിയും പൊതുയോഗങ്ങളും വ്യാഴം മുതൽ നടക്കും.വ്യാഴാഴ്ച വൈകിട്ട് 5ന് ഇലഞ്ഞിയിലും 6 ന് പിറവത്തും നടക്കുന്ന റാലിയും പൊതുയോഗങ്ങളും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ 5 ന് മണ്ണത്തൂരിലും 6 ന് മണീടിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും. 21 ന് വൈകിട്ട് 5ന് ചോറ്റാനിക്കരയിൽ സിപിഐ എം ജില്ല സെക്രട്ടറി സി എൻ മോഹനനും,എടയ്ക്കാട്ടുവയലിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്‌ക്ക് സി തോമസ് പൊതുയോഗവും ഉദ്ഘാടനം ചെയ്യും.
22 ന് ഇരുമ്പനം, മുളന്തുരുത്തി, പാമ്പാക്കുട, തിരുവാങ്കുളം എന്നിവിടങ്ങളിൽ റാലിയും പൊതുയോഗവും നടക്കും. 5.30ന് മുളന്തുരുത്തി പള്ളിത്താഴത്തും 6.30ന് ഇരുമ്പനത്തും നടക്കുന്ന പൊതുയോഗങ്ങൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 5.30ന് പാമ്പാക്കുട പള്ളിത്താഴത്ത് നടക്കുന്ന പൊതുയോഗം സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി ബി ബിനു ഉദ്ഘാടനം ചെയ്യും.
23 ന് ആമ്പല്ലൂർ, രാമമംഗലം കൂത്താട്ടുകുളം എന്നിവിടങ്ങളിൽ റാലിയും പൊതുയോഗവും നടക്കും.സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ വൈകിട്ട് 5 ന് ആമ്പല്ലൂരിലും
,6 ന് രാമമംഗലത്തും യോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
കൂത്താട്ടുകുളത്ത് വൈകിട്ട് 5 ന് നടക്കുന്ന റാലിയും പൊതുയോഗവും സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും.