Back To Top

May 13, 2025

പിറവം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിനായുള്ള സ്ഥലമെടുപ്പിൽ ദുരൂഹതയുണ്ട് – യു.ഡി.എഫ്.

 

 

പിറവം : കണ്ണീറ്റുമലയിലെ പടക്ക സംഭരണ ശാലയ്ക്കെതിരെയും, പിറവം ടൗണിൽ പ്രവർത്തിക്കുന്ന പടക്ക വിപണന കേന്ദ്രത്തിനെതിരെയും നഗരസഭയും ഈ സ്ഥാപന ഉടമയും തമ്മിൽ കോടതിയിൽ വർഷങ്ങളായി കേസ് നിലനിൽക്കുമ്പോൾ ഈ വ്യക്തിയുടെയും, ബിനാമികളുടെയും പേരിലുള്ള സ്ഥലം മാലിന്യ പ്ലാന്റിനായി നഗരസഭ ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നു യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. ഈ വ്യക്തിക്കെതിരെ നഗരസഭ നടത്തുന്ന കേസിന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന നിലപാടാണ് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.ഭരണത്തിന്റെ അവസാന നാളുകളിൽ ഇതിനെല്ലാം നിയമ സാധുതയുണ്ടാക്കുന്ന നടപടികൾ സ്വീകരിച്ച്, അഴിമതി നടത്താനാണ് ഇടതുപക്ഷ ഭരണസമിതി ശ്രമിക്കുന്നതെന്ന് ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ, പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറക്കൽ, യു.ഡി എഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, ഡോമി ചിറപ്പുറം,, കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, സന്തോഷ്‌ വാഴപ്പിള്ളിൽ, ജോജിമോ ചാരുപ്ലാവിൽ, വത്സല വർഗീസ്, ജിൻസി രാജു, അന്നമ്മ ഡോമി, ബബിത ശ്രീജി, സിനി ജോയ് എന്നിവർ ആരോപിച്ചു.

 

Prev Post

കക്കാട് കല്ലുംകൂട്ടത്തിൽ കൃഷ്‌ണൻ 80 നിര്യാതനായി

Next Post

നിര്യാതനായി

post-bars