പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇന്ധന വിതരണം ലഭ്യമാക്കണം
പിറവം : പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയേടനുബന്ധിച്ച് ഇന്ധന വിതരണം ലഭ്യമാക്കണം. കിഴക്കൻ മേഖലയിൽ പിറവം സ്റ്റാൻഡിലൂടെ ധാരളം ദീർഘദൂര സർവ്വീസുകൾ കടന്നുപോകുന്നതാണ് പിറവം സ്റ്റേഷൻ മാത്രമല്ല രാത്രി സമയത്തും പെട്ടോൾ, ഡീസൽ ലഭ്യമാക്കിയാൽ മറ്റ് യാത്രക്കാർക്കും ഗുണകരമാകുമെന്ന് കാണിച്ച് എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: റോയ് ജോൺ ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നിവേദനം നൽകി.