പിറവത്ത് ത്രിവേണി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
പിറവം: കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റ് പിറവം ഗവ.ആശുപത്രി കവലയിൽ ഇടയാർ റോഡിൽ പ്രവർത്തനമാരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് വൈസ് ചെയർമാർ പി. എം ഇസ്മയിൽ അധ്യക്ഷനായി. ആദ്യ വിൽപ്പന നഗരസഭ വൈസ് ചെയർമാൻ കെ.പി സലിം നിർവ്വഹിച്ചു. കൗൺസിലർ ബാബു പാറയിൽ, ഫാ.പൗലോസ് കിഴക്കനേടത്ത്, സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, സോജൻ ജോർജ്, സാജു ചേന്നാട്ട്, കെ.ജെ ജിജു, റീജണൽ മാനേജർ ടി.കെ ഇന്ദിര, ടി.കെ നവിൽ എന്നിവർ സംസാരിച്ചു.