നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പിറവത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
പിറവം: നവകേരള സദസിൻ്റെ പ്രചരണാർത്ഥം
പിറവം നഗരത്തിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്. പിറവം ബിപിസി കോളേജ് വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബുമായി നഗരം ചുറ്റിയത്. അധ്യാപിക ഡോ. ബിന്ദു അബ്രാഹം, ആർട്സ് ക്ലബ്ബ് സെക്രട്ടറി താർ തിയോസ് പോൾ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രചരണം നടത്തിയത്. സംഘാടക സമിതി എക്സിക്യൂട്ടിവ് അംഗം സോമൻ വല്ലയിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, അഡ്വ.ജിൻസൺ വി.പോൾ, അഡ്വ.ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു
.